Saturday, October 15, 2011

സ്ത്രീ


 

ഞാന്‍ പിച്ചിചീന്തപ്പെട്ടവള്‍
പുസ്തകത്താളുകളില്‍ നിന്നല്ല..
ആശയ സംഹിതകളില്‍ നിന്നല്ല...
സമൂഹത്തില്‍  നിന്ന്,
സദാചാരങ്ങളില്‍ നിന്ന് 
മാറ്റി നിര്‍ത്തപ്പെ ട്ടവള്‍
ഞാന്‍..സ്ത്രീ ,ഞാന്‍ പീഡിത .
   എന്‍റെ ശബ്ദത്തിനു  അവര്‍ കൂച്ചുവിലങ്ങിട്ടു  
   എന്‍റെ ച ല നങ്ങളെ  അവര്‍ ചങ്ങലയിലാക്കി
   എന്‍റെ പ്ര തിഷേധങ്ങളെ അവര്‍ കെട്ടിവരിഞ്ഞു..
എന്നിലെ ഞാന്‍ വിലക്കപ്പെട്ടവള്‍
അവരിലെ ഞാനത്രേ ഞാന്‍ 
അതെ..ഞാന്‍ പീഡിത 
സ്ത്രീയുടെ പര്യായപദം ..

Friday, October 7, 2011

കാത്തിരുപ്പ്

ഞാന്‍ പ്രതീക്ഷകളുടെ മുനമ്പിലാണ് 
വിരഹത്തിന്‍റെ ഏകാന്തതയേക്കള്‍
എന്നില്‍ പ്രതീക്ഷകളുടെ സ്വപ്നങ്ങളാണ്
ആഴങ്ങളിലേക്ക് വീഴുമെന്നറിഞ്ഞി ട്ടും

പ്രതീക്ഷകളെ നെഞ്ചിലേറ്റി യാത്ര തുടരുകയാണ് 
ഒരു നാള്‍ എരിഞ്ഞുതീരുമെന്നറിഞ്ഞിട്ടും 
ഹൃദയത്തില്‍ കാത്തിരിപ്പിന്‍റെ നാളങ്ങളായിരുന്നു 
അവ എന്നിലേക്ക്‌ ചേര്‍ന്ന് നിന്നു
എന്‍റെ പ്രതീക്ഷകള്‍ക്കു പ്രകാശമേകാന്‍....


Thursday, October 6, 2011

ഹൃദിനി ....അവള്‍ ഒഴുകുകയാണ് ...എതിര്‍പ്പുകളുടെയും , സമ്മര്‍ദ്ദങ്ങളുടെയും  മഹാസാഗരത്തിലേയ്ക്ക്  ..........